
കാളികാവ്: നാടിനെ കോർത്തിണക്കിയ ജനകീയ ഇഫ്താർ ശ്രദ്ധേയമായി.
കാളികാവ് അഞ്ചച്ചവിടി മൂച്ചിക്കൽ വിക്ടറി സ്‌പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിയ ജനകീയ ഇഫ്താറിൽ അഞ്ഞൂറോളം പേർ പങ്കെടുത്തു.ഒട്ടേറെ സാമൂഹ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന വിക്ടറി ക്ലബ്ബിന്റെ പ്രവർത്തകരാണ് എല്ലാ കാര്യങ്ങളും ഏറ്റെടുത്തു നടത്തിയത്.നാടിന്റെ ഒരുമയും സ്‌നേഹവും സാഹോദര്യവും നില നിർത്തുക എന്നതാണ് ഇഫ്താർ സംഗമത്തിന്റെ ലക്ഷ്യമെന്ന് പ്രവർത്തകർ പറഞ്ഞു.കളപ്പാട്ടുമുണ്ട വിക്ടറി ഫൈവ്സ് കോർട്ടിലാണ് പരിപാടി സംഘടിപ്പിച്ചത്.