d

കോട്ടക്കൽ: കാടാമ്പുഴ ദേവസ്വത്തിന്റെ പൂർണ്ണ അധികാരത്തിലും നിയന്ത്രണത്തിലുമുള്ള ദേവസ്വം റോഡിൽ നടപന്തൽ കെട്ടി ഡിവൈഡർ സ്ഥാപിച്ച് ക്ഷേത്ര ദർശനത്തിന് എത്തുന്ന ഭക്ത ജനങ്ങളുടെ തിരക്ക് കുറച്ച് സൗകര്യം വർദ്ധിപ്പിച്ച് വികസനം നടത്തണമെന്ന് ബി.ജെ.പി മാറാക്കര പഞ്ചായത്ത് കമ്മറ്റി ദേവസ്വം മാനേജർ,മുരളി, എൻജിയനർ വിജയകൃഷ്ണൻ എന്നിവർക്ക് നിവേദനം നൽകി, ബി.ജെ.പി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ്,ബാലകൃഷ്ണൻ,കോട്ടക്കൽ നിയോജക മണ്ഡലം ട്രഷറർ,മുകുന്ദൻ,പഞ്ചായത്ത് കമ്മിറ്റി അംഗം കോന്നല്ലൂർ ,ഭാസ്‌കരൻ,ഒ.ബി.സി മോർച്ച സംസ്ഥാന സമിതി അംഗം വിജയകുമാർ കാടാമ്പുഴ എന്നിവർ പങ്കെടുത്തു.