
വണ്ടൂർ: ചെട്ടിയാറമ്മൽ മേഖലാ കുവൈത്ത് പ്രവാസി കൂട്ടായ്മയുടെ നേതൃത്വത്തിൽ വണ്ടൂർ താലൂക്ക് ആശുപത്രിയിൽ വാട്ടർ പ്യൂരിഫയർ സ്ഥാപിച്ചു.ആശുപത്രി മെഡിക്കൽ ഓഫീസർ ഉമ്മർ പള്ളിയാളി ഉദ്ഘാടനം ചെയ്തു. വർഷങ്ങളായി ജീവകാരുണ്യ പ്രവർത്തനരംഗത്തെ ശ്രദ്ധേയമാണ് ചെട്ടിയാറമ്മൽ മേഖലാ കുവൈറ്റ് പ്രവാസി കൂട്ടായ്മ.വാട്ടർ പ്യൂരിഫയർ സ്ഥാപിതോടെ ആശുപത്രിയിൽ എത്തുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഇത് വളരെയധികം ഉപകാരപ്രദമാകും.