cricket

പെരിന്തൽമണ്ണ: കേരളാ ക്രിക്കറ്റ് അസോസിയേഷൻ നടത്തുന്ന രണ്ടാമത് എൻ.എസ്.കെ ട്രോഫി ടി20 ഓൾ കേരളാ ക്രിക്കറ്റ് ടൂർണമെന്റിനുള്ള മലപ്പുറം ജില്ലാ സീനിയർ പുരുഷ ടീമിന്റെ സെലക്‌ഷൻ ഏപ്രിൽ 12ന് രാവിലെ ഒമ്പതിന് പെരിന്തൽമണ്ണ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടത്തും. മലപ്പുറം ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ 23 വയസിന് താഴെയുള്ള വനിതാ ക്രിക്കറ്റ് ടീമിന്റെ സെലക്‌ഷനും അന്നേദിവസം രാവിലെ ഒമ്പതിന് നടക്കും. സെലക്‌ഷൻ ട്രയൽസിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ അന്നേ ദിവസം രാവിലെ, കളിയുപകരണങ്ങളും ക്രിക്കറ്റ് യൂണിഫോമും രജിസ്‌ട്രേഷൻ ഫീസും സഹിതം എത്തിച്ചേരണമെന്ന് മലപ്പുറം ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി അറിയിച്ചു.