
മലപ്പുറം: സമഗ്ര ക്യാൻസർ ജീവിതശൈലി രോഗ നിയന്ത്രണ പരിപാടിയായ ആരോഗ്യഭേരി പദ്ധതിയുടെ ഭാഗമായി പുറത്തിറക്കുന്ന 'ആരോഗ്യ പോഷണം' കൈപ്പുസ്തകത്തിന്റെ പ്രകാശനം ജില്ലാ കളക്ടർ വി.ആർ.വിനോദ് നിർവഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ആർ.രേണുക പുസ്തകം ഏറ്റുവാങ്ങി. ശാസ്ത്രീയമായ ഭക്ഷണ ക്രമീകരണം എങ്ങനെ ശീലിക്കാമെന്ന് ജനങ്ങളെ ബോധവൽകരിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യുകയാണ് ആരോഗ്യ പോഷണം എന്ന പുസ്തകത്തിലൂടെ ആരോഗ്യ വകുപ്പ് ലക്ഷ്യമിടുന്നത്. ആരോഗ്യഭേരി പദ്ധതിയുടെ ഭാഗമായി ആശാപ്രവർത്തകർ വഴി ഈ പുസ്തകം ജനങ്ങളിലേക്ക് എത്തിക്കും.