kaithang-

തിരൂർ: കേരളത്തിലെ 14 ജില്ലകളിൽ നിന്നും കോ ഓഡിനേറ്റർമാരെ തിരഞ്ഞെടുത്ത് അവർ മുഖേന 1800 പേരെ കൂട്ടി ചേർത്ത് കൈത്താങ്ങ് ചാരിറ്റി വാട്സാപ്പ് കൂട്ടായ്മ രൂപീകരിച്ച് ഈ ജില്ലകളിലെ സാമ്പത്തീകമായി വളരെ പിന്നോക്കം നിൽക്കുന്ന 200 ൽ പരം കുടുംബങ്ങൾക്ക് കൈത്താങ്ങ് ചാരിറ്റി കൂട്ടായ്മ ഭക്ഷ്യ കിറ്റ് വിതരണം ചെയ്തും.തിരൂർ ആസ്ഥാനമായാണ് ഈ കൂട്ടായ്മ പ്രവർത്തിക്കുന്നത്. ഭക്ഷ്യ കിറ്റ് വിതരണം കേരളാ ഫോറസ്റ്റ് റിസർച്ച് സെന്റർ അവാർഡ് ജേതാവ് നൂർ ലേക്ക് നൂർ മുഹമ്മദ് ഉദ്ഘാടനം ചെയ്തും. യോഗത്തിൽ കൈത്താങ്ങ് ചാരിറ്റി വൈസ് പ്രസിഡണ്ട് ഇ.കെ.സൈനുദീൻ തിരൂർ അദ്ധ്യക്ഷത വഹിച്ചു. മുഖ്യപ്രഭാഷണം കൈത്താങ്ങ് ചാരിറ്റി ജനറൽ സെക്രട്ടറി വിശ്വൻ തിരൂർ നടത്തി.