bbb

മലപ്പുറം: സംസ്ഥാനത്ത് സൈബർ കുറ്റകൃത്യങ്ങൾ ക്രമാതീതമായി വർദ്ധിക്കുന്നു. രണ്ടുമാസത്തിനിടെ 531 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. സംസ്ഥാന ക്രൈം റെക്കാർഡ്സ് ബ്യൂറോയുടെ 2024 ഫെബ്രുവരി വരെയുള്ള മാത്രം കണക്കാണിത്. എട്ടുവർഷത്തിനിടെ 6761 കേസുകൾ. കഴിഞ്ഞവർഷം 3155 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഏറ്റവും കൂടുതൽ സൈബർ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത് കഴിഞ്ഞവർഷമാണ്. 2016ൽ 283 കേസുകളാണ് റിപ്പോർട്ട് ചെയ്തത്.

ഓരോ ദിവസവും സൈബർ തട്ടിപ്പുകളുടെ ഞെട്ടിക്കുന്ന വാർത്തകളാണ് പുറത്തുവരുന്നത്. ജോലി വാഗ്ദാനം ചെയ്ത് ആളുകളെ തട്ടിക്കുന്നതാണ് ഭൂരിഭാഗം കേസുകളും. സൈബർ തട്ടിപ്പിൽ നിരവധി പേർക്ക് പണം നഷ്ടപ്പെട്ടിട്ടുണ്ട്. ആൾമാറാട്ടം, ഫിഷിംഗ് തട്ടിപ്പുകൾ, സൈബർ ഭീഷണിപ്പെടുത്തൽ തുടങ്ങിയവയും നിരവധിയാണ്. പാർട്ട് ടൈം ജോലി, ഓൺലൈൻ ഗെയിം തുടങ്ങിയ കേസുകളിലും മുന്നറിയിപ്പുകൾ നൽകിയിട്ടും തട്ടിപ്പിനിരയാവുന്നവരുടെ എണ്ണം കൂടി വരുന്നു. ഒ.ടി.പി തട്ടിപ്പ്, മോർഫിംഗ്, ഗിഫ്റ്റ് തട്ടിപ്പ് എന്നിവയും വ്യാപകമാണ്.
സംസ്ഥാനത്ത് സൈബർ കുറ്റകൃത്യങ്ങൾ അന്വേഷിക്കാൻ സൈബർ ഡിവിഷൻ രൂപീകരിച്ചത് ഈ വർഷമാണ്. ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകളും സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ സൈബർ ആക്രമണങ്ങളും വർദ്ധിക്കുന്ന സാഹചര്യത്തിലാണ് സൈബർ ഡിവിഷൻ തുടങ്ങിയത്. ദിവസവും 30 മുതൽ 40വരെ സൈബർ കേസുകൾ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്നുണ്ടെന്ന് സൈബർ വിഭാഗം പറയുന്നു. സാമ്പത്തിക തട്ടിപ്പു കേസിലെ പ്രതികൾ ഉത്തരേന്ത്യയിലും വിദേശത്തിരുന്നുമാണ് കാര്യങ്ങൾ നിയന്ത്രിക്കുന്നത്. എ.ഐ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള തട്ടിപ്പുകളും വർദ്ധിക്കുകയാണെന്ന് പൊലീസ് പറയുന്നു. പൊതുജനങ്ങൾ ഇക്കാര്യത്തിൽ ജാഗ്രത പുലർത്തണമെന്നും പൊലീസ് മുന്നറിയിപ്പേകുന്നു.
നഗരങ്ങളിലാണ് സൈബർ കേസുകൾ കൂടുതലും റിപ്പോർട്ട് ചെയ്യുന്നത്. ഓൺലൈൻ ഗെയിം കളിക്കുന്ന കുട്ടികളെ ലക്ഷ്യമിട്ടുള്ള നിരവധി കേസുകളാണ് പൊലീസ് കൈകാര്യം ചെയ്യുന്നത്. പണം നൽകാൻ രക്ഷിതാക്കൾ വിസമ്മതിക്കുന്നതിനാൽ വായ്പ വാഗ്ദാനം ചെയ്ത് തട്ടിപ്പുകാർ കുട്ടികളെ വശീകരിക്കുന്നു. പണം ക്രെഡിറ്റ് ചെയ്തതോടെ പീഡനം തുടങ്ങും. ഇരട്ടി തുക തിരികെ ആവശ്യപ്പെട്ടാണ് ഭീഷണി. പണം നൽകിയില്ലെങ്കിൽ ഇരകളെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ അപകീർത്തിപ്പെടുത്തും. ഇരയുടെ മൊബൈൽ ഫോൺ ആക്സസ് ചെയ്യുകയും മോർഫ് ചെയ്ത ചിത്രങ്ങൾ ഉൾപ്പെടെ ഉപയോഗിച്ചു ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു.
സോഷ്യൽ പ്ലാറ്റ്‌ഫോമുകളിലൂടെയോ ഫോൺ കോളുകളിലൂടെയോ വരുന്ന ഇത്തരം ശ്രമങ്ങൾ എളുപ്പത്തിൽ തിരിച്ചറിയാനും തടയാനും നടക്കുന്ന വിവിധ സൈബർ തട്ടിപ്പുകളെക്കുറിച്ച് ബോധവാന്മാരായിരിക്കാനും കഴിയണം.

സൈബർ കേസുകളുടെ എണ്ണം

2006283
2007320
2008340
2009307
2010426
2011626
2012773
20133155