tank

മലപ്പുറം: വേനൽ രൂഷമായിരിക്കെ കുടിവെള്ളം വിതരണംചെയ്യാൻ തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് അനുമതി ലഭ്യമാക്കാൻ ജില്ലാ അധികൃതർ ഇടപെടണമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി ഇ.എൻ.മോഹൻദാസ് ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പിന്റെ പേരിൽ ജനങ്ങൾക്ക് കുടിവെള്ളം നിഷേധിക്കുന്ന നിലപാട് പാടില്ല. ജില്ലയുടെ പല ഭാഗങ്ങളിലും രൂക്ഷമായ കുടിവെള്ള ക്ഷാമമുണ്ട്. കഴിഞ്ഞദിവസങ്ങളിൽ മലപ്പുറം നഗരത്തിൽ പോലും കുടിവെള്ളം മുടങ്ങിയിരുന്നു. തദ്ദേശഭരണ സ്ഥാപനങ്ങളാണ് കുടിവെള്ളം വിതരണംചെയ്യാൻ മുൻകൈയെടുക്കേണ്ടത്. എന്നാൽ അനുമതി ചോദിച്ചവർക്ക് തെരഞ്ഞെടുപ്പിന്റെ പേരിൽ അനുമതി നൽകാതിരിക്കുകയാണ്. ഇതു പരിഹരിക്കാൻ ജില്ലാ അധികൃതർ അടിയന്തിരമായി ഇടപെടണമെന്ന് ഇ എൻ മോഹൻദാസ് വാർത്താകുറിപ്പിൽ ആവശ്യപ്പെട്ടു.