water

വേങ്ങര: കണ്ണമംഗലം പഞ്ചായത്തിൽ നിരന്തിരമായി കുടിവെള്ള വിതരണം മുടങ്ങുന്നതിനെതിരെ സ്ഥലം എം.എൽ.എ പി.കെ.
കുഞ്ഞാലിക്കുട്ടിക്ക് പരാതി നൽകി. പമ്പിങ് സ്ഥലത്തു വോൾട്ടേജ് എന്നുള്ള മറുപടിയാണ് വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥന്മാരുടെ പല്ലവി. ആവശ്യമായ വോൾട്ടേജ് നൽകി കെ എസ്. ഇ. ബി. പ്രശ്നത്തിനു പരിഹാരം അടിയന്തിരമായി കാണണമെന്നും ആവശ്യപെട്ടാണ് ഹർജി. പഞ്ചായത്തിൽ 10, 15 ദിവസം കൂടുമ്പോളാണ് നിലവിൽ വെള്ളം കിട്ടുന്നത്. അടിയന്തിരമായി പ്രശ്നത്തിന് പരിഹാരമായില്ലെങ്കിൽ പ്രത്യക്ഷസമരവുമായി ഭരണസമിതി മുന്നോട്ടു പോകുമെന്ന്
പ്രസിഡന്റ് യു.എം.ഹംസ, ചെയർമാൻ പി.കെ.സിദ്ദിഖ്, കെ. കെ ഹംസ എന്നിവർ പറഞ്ഞു.