
ചങ്ങരംകുളം: പെരുന്നാൾ ദിനത്തിലും ജില്ലാ അതിർത്തികളിൽ പരിശോധന ശക്തമാക്കി പൊലീസ്. ലോക്സഭ തിരഞ്ഞെടുപ്പിന്റെ സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായിട്ടാണ് മലപ്പുറം-പാലക്കാട് ജില്ലാ അതിർത്തിയായ നീലിയാട്ടിൽ പൊലീസ് വാഹന പരിശോധന കർശനമാക്കിയത്. തിരഞ്ഞെടുപ്പിന് മന്നോടിയായി കണക്കിൽ പെടാത്ത പണവും മദ്യവും മറ്റു വസ്തുക്കളും അനധികൃതമായി കടത്തുന്നതു തടയുന്നതിനായിട്ടാണ് പോലീസ് പരിശോധന ശക്തമാക്കിയത്. വോട്ടർമാരെ സ്വാധീനിക്കാനായി പണം,മദ്യം,മയക്കുമരുന്ന്,ആഭരണങ്ങൾ തുടങ്ങിയവ കൈമാറുന്നത് തടയുകയാണ് പരിശോധനയുടെ ലക്ഷ്യം. തിരഞ്ഞെടുപ്പു ദിവസമായ ഏപ്രിൽ 26 വരെ മുഴുവൻ സമയവും ജില്ലാ,സംസ്ഥാന അതിർത്തികളിൽ പരിശോധന തുടരും.