
തിരുന്നാവായ: റംസാനിൽ മുഴുവൻ ദിവസവും യാത്രക്കാർക്ക് നോമ്പുതുറ സൗകര്യം ഒരുക്കി മാതൃകയായി എസ്.കെ. എസ്.എസ് എഫ്.ഇഫ്താർ ടെന്റ്. വേനൽ ശക്തമായ ഈ സാഹചര്യത്തിൽ റംസാനിൽ യാത്രക്കാർക്ക് ഇത് വലിയ ആശ്വാസമായിരുന്നു. മേഖലാ എസ്.കെ.എസ്.എസ്.എഫ് വിഖായ സമിതിക്ക് കീഴിൽ മൂന്ന് വർഷമായി റംസാനിൽ ഇഫ്താർ ടെന്റ് പ്രവർത്തിച്ചു. ഹമീദ് കാദനങ്ങാടി, മുസ്തഫ കാദനങ്ങാടി, ലത്തിഫ് ചിനക്കൽ, ശാഹുൽ ഹമീദ് ഫൈളി, മുജീബ് വാഫി, ആഷിഖ് കുറുമ്പത്തൂർ, റാഫി തിരുന്നാവായ, ഇല്യാസ് പള്ളത്ത്, ഫൈസൽ, ഷുക്കൂർ ദാരിമി, മുഹമ്മദ് ഖലീൽ മുസ്ലിയാർ,നബീൽ പല്ലാർ തുടങ്ങിയവർ നേതൃത്വം നൽകി.