election

തിരുന്നാവായ: 18ാമത് ലോകസഭ തിരഞ്ഞെടുപ്പിന്റെ പ്രചരണം ചൂട് പിടിച്ചു കൊണ്ടിരിക്കുന്ന സമയത്ത് അമ്പത് വർഷത്തോളം പഴക്കമുള്ള തെരഞ്ഞെടുപ്പ് സാമഗ്രികളുടെ അപൂർവ്വ ശേഖണത്തിന്റെ പ്രദർശനം സ്‌കൂളിൽ സംഘടിപ്പിച്ചത് ശ്രദ്ധേയമായി. തിരുന്നാവായ എ.എം.എൽ.പി സ്‌കൂളിലെ വിദ്യാർത്ഥികളാണ് പ്രദർശനം സംഘടിപ്പിച്ചത്. പഴയ വോട്ടർ പട്ടികകൾ, വിവിധ രൂപത്തിലുളള ഇലക്ഷൻ തിരിച്ചറിയൽ കാർഡുകൾ, പഴയ ബാലറ്റ് പേപ്പർ, പുതിയ വോട്ടിംഗ് യന്ത്രത്തിന്റെ മാതൃക,ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷന്റെ എംബ്ലം, ഇലക്ഷൻ കമ്മിഷന്റെ പഴയകാലത്തെ
വിവിധ ഫോമുകൾ,ഏജന്റ് സാമഗ്രികൾ തുടങ്ങിയവ പ്രദർശനത്തിൽ ഉൾപ്പെടുത്തി.