
പെരുമ്പടപ്പ്:യു.ഡി.എഫ് പെരുമ്പടപ്പ് മേഖല കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം ഡോ.അബ്ദുസമദ് സമദാനി ഉദ്ഘാടനം ചെയ്തു. പരിപാടിക്ക് യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് സലിം സ്വാഗതവും യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ ജില്ല പഞ്ചായത്ത് മെമ്പർ വി.കെ.എം.ഷാഫി, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി റംഷാദ്, ജില്ലാ സെക്രട്ടറി കെ.പി.റാസിൽ, സുബി വന്നേരി, പഞ്ചായത്ത് മെമ്പർമാരായ അഷറഫ്,അബൂബക്കർ,നൗഷാദ് തുടങ്ങിയവർ പ്രസ്തുത പരിപാടിയിൽ സംസാരിച്ചു. പരിപാടിക്ക് സനീൻ സുബി നന്ദി രേഖപ്പെടുത്തി.