inaguration

കാളികാവ്. എൽ.ഡി.എഫ് ചോക്കാട് പഞ്ചായത്ത് തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് കുഞ്ഞാലി മന്ദിരത്തിൽ ആരംഭിച്ചു. സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം തുളസീദാസ് മേനോൻ ഉദ്ഘാടനം ചെയ്തു.എൽ.ഡി.എഫ് വയനാട് ലോകസഭ സ്ഥാനാർത്ഥി ആനി രാജയുടെ വിജയത്തിനായി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനാണ് ഓഫീസ് തുറന്നത്. ഉദ്ഘാടന ചടങ്ങിൽ ജ്യോതിഷ് അദ്ധ്യക്ഷത വഹിച്ചു.
കെ.ടി.മുജീബ്, എം.എ.റസാഖ്, വി.പി.സജീവൻ, റസിയ സൈനുദ്ദീൻ, പി.അഭിലാഷ്, എം.അൻവർ, പി.പിദ്ദീഖ് തുടങ്ങിയവർ സംബന്ധിച്ചു.