
വണ്ടൂർ: നടുവത്ത് മോട്ടോർ ബൈക്ക് കത്തി നശിച്ചു.വ്യാഴാഴ്ച ഉച്ചക്ക് ഒരു മണിയോടെ നടുവത്ത് വായനശാലക്ക് സമീപം വച്ചായിരുന്നു അപകടം. വായനശാലക്ക് സമീപമുള്ള പത്മ സ്റ്റോറിൽനിന്നും സ്വകാര്യ വ്യക്തി സാധനങ്ങൾ വാങ്ങി ബൈക്ക് സ്റ്റാർട്ടാക്കുന്നതിനിടയിൽ തീപിടിക്കുകയായിരുന്നു. ഉടനെ ഓടി കുടിയ നാട്ടുകാർ തീ അണക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് പത്മ സ്റ്റോർ ഉടമ ഗോപകുമാർ ബൈക്ക് തള്ളിനീക്കി അപകടം ഒഴിവാക്കുകയായിരുന്നു. അദ്ദേഹം വിവരം അറിയിച്ചതിനെ തുടർന്ന് നിലമ്പൂരിൽ നിന്നെത്തിയ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് തീ അണച്ചു.