
തേഞ്ഞിപ്പലം: കാലിക്കറ്റ് യൂണിവേഴ്സിറ്റി സി.എച്ച്.ചെയർ ഇഫ്താർ വിരുന്നും അത്താഴവും ഒരുക്കി. അവസാന ദിനം യമനി സ്വദേശി ബൊട്ടാണിക്കൽ ഡിപ്പാർട്ട്‌മെന്റ് ഗവേഷക വിദ്യാർത്ഥി ബസ്സാം അഹ്മ്മദ് അൽ ഗഫൂരിയുടെ നേതൃത്വത്തിൽ യമനീ വിഭവം ഒരുക്കുകയായിരുന്നു. കാലിക്കറ്റ് യൂണിവേഴ്സിറ്റി പി.എച്ച്.ഡി ചെയ്യുന്ന ബസ്സാം കോഹിനൂരിൽ കുടുംബസമേതം താമസിക്കുകയാണ്. ബസ്സാമും വിദ്യാർത്ഥികളും ചേർന്ന് യമനി വിഭമായ മന്തി ഒരുക്കിയത്. രണ്ടുവർഷം മുമ്പാണ് ചെയറിന്റെ ആഭിമുഖ്യത്തിൽ ഇഫ്താർ സംഗമത്തിന് തുടക്കം കുറിക്കുന്നത് . എം.എസ്.എഫ് കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ സംഘാടനത്തിലാണ് നോമ്പ്തുറ സൗകര്യം ഒരുക്കുന്നത്.