
തേഞ്ഞിപ്പലം: ചേളാരിയിൽ സംഘടിപ്പിച്ച ഈദ് മെഹഫിൽ എന്ന പരിപാടി തേഞ്ഞിപ്പാലം പഞ്ചായത്ത് പ്രസിഡന്റ് ടി.വിജിത് ഉദ്ഘാടനം ചെയ്തു മാപ്പിള കലാ അക്കാദമി സെക്രട്ടറി ഹുസ്സൈൻ വിളകുമടത്തിൽ സ്വാഗതം പറഞ്ഞു. ബാപ്പു കെ.തേഞ്ഞിപ്പാലം അദ്ധ്യക്ഷത വഹിച്ചു.
കേരള മാപ്പിള കല അക്കാദമി സ്റ്റേറ്റ് വർക്കിംഗ് പ്രസിഡന്റ് എ.കെ.മുസ്തഫ കലാസമിതിയെ പരിചയപ്പെടുത്തി. മുഖ്യാതിഥിയായ എസ്. കെ.പോറ്റക്കാട് അവാർഡ് ജേതാവ് സാബി തെക്കേ പുറത്തിന് സമിതി മുഖ്യരക്ഷാധികാരി ബാവ ഹാജി സ്‌നേഹോപഹാരം സമർപിച്ചു
സാബി തേക്കെപുറം മുഖ്യപ്രഭാഷണം നടത്തി.