protest

വളാഞ്ചേരി: എസ്.കെ.എസ്.എസ്.എഫ് എടയൂർ മണ്ണത്തുപറമ്പ് യൂണിറ്റ് കമ്മിറ്റി സ്ഥാപിച്ച ബസ് ബസ് കാത്തിരിപ്പു കേന്ദ്രം തകർത്തവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് എസ്.കെ.എസ്.എസ്.എഫ് മണ്ണത്തുപറമ്പ് യൂണിറ്റ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. പ്രദേശത്തെ ക്രമസമാധാനം തകർത്ത് കുഴപ്പങ്ങൾ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തിൽ സാമൂഹിക വിരുദ്ധർ ചെയ്ത ക്രൂരതക്കെതിരെ നിയമപരമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പൊലിസിൽ പരാതി നൽകിയിട്ടുണ്ടെന്നും ഭാരവാഹികൾ പറഞ്ഞു. യോഗത്തിൽ എസ്.കെ. എസ്.എസ്. എഫ് മണ്ണത്തുപറമ്പ് ശാഖ പ്രസിഡന്റ് എം.സുഹൈർ അദ്ധ്യക്ഷനായി. സെക്രട്ടറി വി.കെ.ഹാരിസ് മുസ്ലിയാർ സ്വാഗതം പറഞ്ഞു.