trafic

എടപ്പാൾ: നീണ്ട ഇടവേളകൾക്ക് ശേഷം എടപ്പാൾ ടൗൺ ഗതാഗതക്കുരുക്കിലമർന്നു. പൊന്നാനി, പട്ടാമ്പി, കുറ്റിപ്പുറം റോഡുകളാണ് വാഹനങ്ങൾ തിങ്ങി നിറഞ്ഞത്. പെരുന്നാൾ വിഷു ആഘോഷങ്ങളുടെ ഭാഗമായി ആളുകൾ വ്യാപകമായി വാഹനങ്ങളുമായി പുറത്തിറങ്ങിതോടെയാണ് ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടത്. ട്രാഫിക് നിയന്ത്രിക്കാനാകട്ടെ ടൗണിലുണ്ടായിരുന്നത് ഒരു ഹോം ഗാർഡ് മാത്രമായിരുന്നു. നാല് റോഡിൽ നിന്നും വാഹനങ്ങൾ വരിവരിയായി എത്തിതോടെ ഗതാഗതം നിയന്ത്രിക്കാൻ പാടുപ്പെട്ടു. നാല് മണിയോടെ ആരംഭിച്ച ട്രാഫിക് ജാം വൈകീട്ട് ഏഴ് മണിയോടെയാണ് ശമിച്ചത്. അതേസമയം,തൃശൂർ കുറ്റിപ്പുറം റോഡിലേക്കുള്ള ദീർഘദൂര വാഹനങ്ങൾ മേൽപ്പാലത്തിലൂടെ സുഗമമായി കടന്ന് പോയി.