s
അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്തിന്റെ ഭരണസമിതിയുടെ കടുകാര്യസ്ഥയിൽ പ്രതിഷേധിച്ച് എൽഡിഎഫ് അംഗങ്ങൾ പഞ്ചായത്തിന് മുന്നിൽ നടത്തിയ പ്രതിഷേധ ധർണ്ണ

പെരിന്തൽമണ്ണ: വാർഷിക പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കാത്തതിനാൽ 2.29 കോടി രൂപ അങ്ങാടിപ്പുറം ഗ്രാമ പഞ്ചായത്ത് നഷ്ടപ്പെടുത്തിയെന്നാരോപിച്ച് എൽ.ഡി.എഫ് അംഗങ്ങൾ ഭരണസമിതി യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി. സർക്കാർ നിർദ്ദേശിച്ച സമയത്ത്
ബില്ലുകൾ സമർപ്പിക്കാത്തതിനാൽ 1.61 കോടി ചെലവഴിക്കാനായില്ല. സ്വന്തം കുറ്റം മറച്ചുപിടിക്കാനാണ് ട്രഷറിക്കു മുന്നിൽ സമരം നടത്തിയത്. വേനൽ രൂക്ഷമായിട്ടും കുടിവെള്ള വിതരണം ആരംഭിക്കാനായില്ലെന്നും അംഗങ്ങൾ ആരോപിച്ചു. പ്രതിപക്ഷ നേതാവ് കെ.ടി നാരായണൻ, കോറാടൻ റംല, അനിൽ പുലിപ്ര, ഷിഹാദ് പേരയിൽ, ജൂലി പോളി എന്നിവർ പഞ്ചായത്തിന് മുന്നിൽ നടന്ന പ്രതിഷേധ യോഗത്തിൽ സംസാരിച്ചു. എം.വാഹിദ,
എ.വിജയകുമാരി, കദീജ അസീസ്, രത്നകുമാരി എന്നിവരും പങ്കെടുത്തു.