മലപ്പുറം: ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എക്സൈസ് വകുപ്പ് നടത്തിയ പ്രത്യേക പരിശോധനയിൽ മലപ്പുറം ജില്ലയിൽ നിന്ന് കഞ്ചാവും മെത്താഫിനും വിദേശമദ്യവും പിടികൂടി. തിരൂർ നിയമസഭാ മണ്ഡലത്തിന്റെ പരിധിയിൽ നിന്നും 2.05 കിലോഗ്രാം കഞ്ചാവും 400 ഗ്രാം മെത്താഫിനും 4.3 ലിറ്റർ വിദേശമദ്യവും പിടികൂടി. കൊണ്ടോട്ടി മണ്ഡലത്തിന്റെ പരിധിയിൽ നിന്നും 3.5 ലിറ്റർ വിദേശമദ്യം, പൊന്നാനി മണ്ഡല പരിധിയിൽ നിന്നും നാലു ലിറ്റർ വിദേശ മദ്യം, 27 ഗ്രാം കഞ്ചാവ് എന്നിവയും എക്‌സൈസ് സംഘം പിടികൂടി. സംഭവങ്ങളിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.