വേങ്ങര: സർവ്വീസ് സഹകരണ ബാങ്കിന്റെ സഹകരണത്തോടെ അഗ്രോ ഫെസ്റ്റ് ആരംഭിച്ചു.
കെ.എസ്.ഇ.ബി സബ് സ്റ്റേഷനു സമീപമുള്ള രണ്ടേക്കർ വയലിൽ വിരിഞ്ഞ സൂര്യകാന്തിയാണ് അഗ്രോ ഫെസ്റ്റിന്റെ പ്രധാന ആകർഷണം. ഇതോടൊപ്പം ചുകപ്പ്, മഞ്ഞ ചെണ്ടുമല്ലിപ്പൂക്കളും ഉണ്ട്. പച്ചക്കറികളും വിവിധ ഇനത്തിലുള്ള തണ്ണിമത്തനും കണി വെള്ളരി അടക്കമുള്ള വിഭവങ്ങളും വിൽപ്പനയ്ക്കുണ്ട്. കർഷകരായ പള്ളിയാളി അബു (45), മേലയിൽ അബ്ദു റിയാസ് (36), പള്ളിയാളി ഹംസ (50), സനൽ അണ്ടിശ്ശേരി (34) എന്നീ കർഷകരാണ് ഭൂമി പാട്ടത്തിനെടുത്ത് വിത്തിറക്കിയത്. വേങ്ങര സർവ്വീസ് സഹകരണ ബാങ്ക്
പ്രസിഡന്റ് എൻ.ടി. അബ്ദുൾ നാസറിന് കർഷകർ അഗ്രോ ഫെസ്റ്റിന്റെ ഏബ്ലം നൽകി മേള ഉദ്ഘാടനം ചെയ്തു.