temple
വണ്ടൂർ ശിവക്ഷേത്ര ശ്രീമദ് ഭാഗവത സപ്താഹത്തിൽ നിന്ന്

വണ്ടൂർ: ഭക്തജന പങ്കാളിത്താൽ ശ്രദ്ധേയമായി വണ്ടൂർ ശിവക്ഷേത്ര ശ്രീമദ് ഭാഗവത സപ്താഹം. ഏഴ് ദിവസങ്ങളിലായി 100ഓളം ഭക്തരാണ് എത്തിയത്. യജ്ഞത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മത്തവിലാസം കൂത്തും ശ്രദ്ധ നേടി. ആചാര്യൻ ബ്രഹ്മശ്രീ പെരുമ്പള്ളി നാരായണദാസ് നമ്പൂതിരി, പ്രസന്ന നാരായണ ദാസ്, കൽപ്പകശ്ശേരി വേണു മൂസത് എന്നിവരാണ് സപ്താഹത്തിന് നേതൃത്വം നൽകിയത്.
ക്ഷേത്ര കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏഴ് ദിവസവും പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും സപ്താഹത്തിന്റെ ഭാഗമായി വിതരണം ചെയ്തിരുന്നു.