vishu
വണ്ടൂരിലെ ഗാന്ധിഭവൻ കുടുംബാംഗങ്ങൾക്ക് വിഷുക്കോടിയും കൈനീട്ടവുമായി വണ്ടൂർ കഫെ കുടുംബശ്രീ പ്രസിഡന്റ് കെ.സി.നിർമല ഗാന്ധിഭവൻ കുടുംബാംഗങ്ങൾക്ക് വിഷുക്കോടിയും കൈനീട്ടവും നൽകുന്നു

വണ്ടൂർ: വണ്ടൂരിലെ ഗാന്ധിഭവൻ കുടുംബാംഗങ്ങൾക്ക് വിഷുക്കോടിയും കൈനീട്ടവുമായി വണ്ടൂർ കഫെ കുടുംബശ്രീ പ്രസിഡന്റ് കെ.സി.നിർമല.കാരക്കാ പറമ്പ് ഗാന്ധിഭവനിൽ നടന്ന ചടങ്ങ് ഗാന്ധിഭവൻ ഇന്റർനാഷണൽ ട്രസ്റ്റ് സെക്രട്ടറി ഡോ.പുനലൂർ സോമരാജൻ ഉദ്ഘാടനം ചെയ്തു. വണ്ടൂർ ഗാന്ധിഭവൻ ചെയർമാൻ ടി.വിനയദാസ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.സുരേന്ദ്രൻ, നീലേങ്ങോടൻ ശിഹാബ്, ജ്യോതി ചെറിയാൻ, എം.അൻഷിദ, സി.ഡി.എസ് പ്രസിഡന്റ് ടി.കെ.നിഷ പങ്കെടുത്തു. ജീവകാരുണ്യ പ്രവർത്തന രംഗത്ത് വലിയ സംഭാവനകളാണ് നിർമ്മല നൽകുന്നത്.