പെരിന്തൽമണ്ണ: ചെറുകാട് സ്മാരക ട്രസ്റ്റിന്റെ നേതൃത്വത്തിൽ നാടക പരിശീലന ക്യാമ്പിന് പെരിന്തൽമണ്ണയിൽ തുടക്കമായി. ബാലസാഹിത്യകാരനും മാനേജിങ്ങ് ട്രസ്റ്റിയുമായ സി.വാസുദേവൻ ഉദ്ഘാടനം ചെയ്തു. എം.കെ.ശ്രീധരൻ അദ്ധ്യക്ഷനായി. രാഷ്ട്രീയം പശ്ചാത്തലമാക്കി എം.പി.രാജേഷ് രചിച്ച 'അവസാനത്തെ യുദ്ധം' എന്ന നാടകം ത്രിദിന ക്യാമ്പിൽ അരങ്ങേറും. പുരോഗമന കലാസാഹിത്യ സംഘം മലപ്പുറം ജില്ലാ കമ്മിറ്റി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലുടനീളം "അവസാനത്തെ യുദ്ധം" അവതരിപ്പിക്കും. യുവസംവിധായകൻ പി.ടി.ആബിദ് ആണ് പരിശീലകൻ. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി 20ഓളം കലാകാരന്മാർ ക്യാമ്പിൽ പങ്കെടുക്കും.