മലപ്പുറം: എസ്.വൈ.എസ് 70-ാം വാർഷികത്തോടനുബന്ധിച്ച് ഈസ്റ്റ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 19ന് മലപ്പുറത്ത് നടക്കുന്ന പ്ലാറ്റിയൂൺ അസംബ്ലിയുടെ സ്വാഗത സംഘം ഓഫീസ് തുറന്നു. മലപ്പുറം വാദിസലാമിൽ നടന്ന ചടങ്ങിൽ കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് കുറ്റമ്പാറ അബ്ദു റഹ്മാൻ ദാരിമി ഉദ്ഘാടനം നിർവ്വഹിച്ചു. എസ്.വൈ.എസ് ജില്ല പ്രസിഡണ്ട് ടി.മുഈനുദ്ദീൻ സഖാഫി അദ്ധ്യക്ഷത വഹിച്ചു. ഊരകം അബ്ദുറഹ്മാൻ സഖാഫി, കെ.കെ.എസ് തങ്ങൾ, സയ്യിദ് സ്വലാഹുദ്ദീൻ ബുഖാരി, സി.കെ.യു.മൗലവി, അലവിക്കുട്ടി ഫൈസി എടക്കര, ജമാൽ കരുളായി, ബശീർ ഹാജി, അലിയാർ കക്കാട്, മുഹമ്മദ് ഹാജി മൂന്നിയൂർ, എ.പി.ബശീർ ചെല്ലക്കൊടി, സി.കെ. ശക്കീർ, ടി.സിദ്ദീഖ് സഖാഫി, പി.പി.മുജീബ് റഹ്മാൻ,പി.ടി.നജീബ് സംസാരിച്ചു.
എസ്.വൈ.എസ് പ്ലാറ്റിയൂൺ അസംബ്ലി സ്വാഗത സംഘം ഓഫീസ് കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി ഉദ്ഘാടനം ചെയ്യുന്നു.