bjp
വിഷുദിനത്തിൽ വേറിട്ട പ്രചാരണവുമായി ബി.ജെ.പി

എടക്കര: വിഷുദിനത്തിൽ വേറിട്ട പ്രചാരണവുമായി ബി.ജെ.പി. എൻ.ഡി.എ സ്ഥാനാർത്ഥി കെ.സുരേന്ദ്രന്റെ വിഷു ആശംസ പ്രചാരണ കാർഡുകൾക്ക് പുറമെ വീടുകളിൽ വിഷുവിന് കണി കാണാനുള്ള കണിക്കൊന്ന പൂവുകളുമായാണ് വീടുകൾ കയറി പ്രചരണം നടത്തിയത് .
കവളപ്പൊയ്ക, മൊടപ്പൊയ്ക പ്രദേശങ്ങളിലെ പ്രവർത്തകരാണ് വ്യത്യസ്ഥമായ രീതിയിലുള്ള പ്രചാരണം നടത്തിയത് .
ജിതിൻ കീഴേടത്ത്, എ.ജി.പ്രജീഷ്, നിഥിൻ പുന്നശ്ശേരി, അഖിൽ സുനീഷ്, എ.എം.ശരത്ത് എന്നിവർ നേതൃത്വം നൽകി .