പൊന്നാനി: വർദാ ചാരിറ്റബിൾ ട്രസ്റ്റിന്റ നേതൃത്വത്തിൽ വിധവകൾക്കുള്ള വിഷു കിറ്റ് വിതരണം ചെയ്തു.
ഈഴുവത്തിരുത്തി കുമ്പളത്ത് പടിക്ക് സമീപം എടപ്പാൾ വർദാ ചാരിറ്റബിൾ ട്രസ്റ്റിന്റ നേതൃത്വത്തിൽ വിധവകൾക്കുള്ള വിഷു കിറ്റ് മുൻ എം.പി.സി ഹരിദാസ് ആണ് വിതരണം ചെയ്തത്. വി.സെയ്ദ് മുഹമ്മദ് തങ്ങൾ അദ്ധ്യക്ഷത വഹിച്ചു. എ.പവിത്രകുമാർ, ഷൈലോക്ക് വെളിയംകോട്, ട്രസ്റ്റ് ചെയർമാൻ പി.പി. മുസ്തഫ, ജമാൽ ആനക്കര എന്നിവർ പങ്കെടുത്തു.