ചങ്ങരംകുളം: വളയംകുളം അസ്സബാഹ് ആർട്സ് ആന്റ് സയൻസ് കോളേജിന് ബി.ബിഎ, ബി.സി.എ കോഴ്സുകൾ നടത്തുന്നതിന് ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എഡ്യൂക്കേഷന്റെ (എ.ഐ.സി.ടി.ഇ) അംഗീകാരം ലഭിച്ചു. പ്ലസ് ടു ഫലം വന്ന് ഒരാഴ്ചയ്ക്കകം വിദ്യാർത്ഥികളുടെ പ്രവേശന നടപടികൾ ആരംഭിക്കുമെന്ന് കോളേജ് ഭാരവാഹികൾ അറിയിച്ചു. ബി.ബി.എ, ബി.സി.എ കോഴ്സുകൾ ഈ വർഷം മുതൽ എ.ഐ.സി.ടിഇക്ക് കീഴിൽ കൊണ്ടുവരാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ആർട്സ് ആന്റ് സയൻസ് കോളേജിൽ നിന്ന് അപേക്ഷ സ്വീകരിച്ചിരുന്നു.