
ചങ്ങരംകുളം: യു.എസ്.എയിലെ പർഡ്യൂ യൂണിവേഴ്സിറ്റിയിൽ റീ ജനറേറ്റീവ് ആഗ്രോഫോറെസ്റ്ററിയിലുടെ മണ്ണിലെ കാർബൺ സെക്യുസ്‌ട്രേഷൻ വർധിപ്പിക്കാനുള്ള ഗവേഷണത്തിന് പഞ്ചമി ജയക്ക് സയൻസ് എൻജിനീയറിംഗ് റിസർച്ച് ബോർഡ് ഡോക്ടറൽ ഫെല്ലോഷിപ് ലഭിച്ചു. ഇന്ത്യയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 25 പേരിൽ ഒരാളാണ് കേരള വനഗവേഷണകേന്ദ്രത്തിലെ (കെ.എഫ്.ആർ.ഐ പീച്ചി തൃശൂർ) സോയിൽ സയൻസ് വിഭാഗത്തിൽ ഡോ.സന്ദീപിന്റെ കീഴിൽ ഗവേഷക വിദ്യാർത്ഥിയാണ് പഞ്ചമി ജയ. വട്ടംകുളം താഴത്തേലവളപ്പിൽ ജയപ്രകാശിന്റെയും പന്താവൂർ തലാപ്പിൽ പ്രസന്നയുടെയും മകളാണ്. ഭർത്താവ് കടവല്ലൂർ മിഥിലയിൽ വിവേക് രാമചന്ദ്രൻ.