
പരപ്പനങ്ങാടി: പുതിയ തലമുറയുടെ വോളിബോൾ അഭിരുചി പ്രോഹൽസാഹിപ്പിക്കാനും അവരിലെ കായികക്ഷമത വർധിപ്പിച്ച് വോളിബോൾ പ്രതിഭകളെ വാർത്തെടുക്കുന്നതിനുമായി പരപ്പനങ്ങാടി കേന്ദ്രീകരിച്ച് ഒരു പതിറ്റാണ്ടിലേറെകാലമായി പ്രവർത്തിച്ചുവരുന്ന പരപ്പനങ്ങാടി ഡോട്സ് വോളി അക്കാദമി കോച്ചിങ് ക്യാമ്പ് സംഘടിപ്പിക്കുന്നതാണെന്ന് സംഘാടക സമിതി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.പരപ്പനങ്ങാടി നഗര സഭ പരിധിയിലെ വിദ്യാലയ ങ്ങളിൽ നിന്ന് തെര ഞ്ഞെടുക്കപ്പെട്ട നൂറു വിദ്യാർത്ഥികളാണ് പദ്ധതിയുടെ ഗുണഭോക്താക്കൾ. എൻ.ഐ.എസ് കോച്ച് അശ്വതിയാണ് കോച്ചിങിന് നേതൃത്വം നൽകുന്നത്. ഡോട്സ് വോളി അക്കാദമി ചെയർമാൻ ടി.പി.കുഞ്ഞി കോയനഹ, എം.ഉസ്മാൻ, അസറുദ്ധീൻ,സജിൽ മാസ്റ്റർ,സാദ് എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.