
എടപ്പാൾ: കായിക കേരളത്തിന് നിരവധി ദേശീയ അന്തർദേശീയ പ്രതിഭകളെ സമ്മാനിച്ച കടകശ്ശേരി ഐഡിയൽ കാമ്പസിലെ കായിക വിഭാഗം സംഘടിപ്പിക്കുന്ന 10 ദിവസം നീണ്ടു നിൽക്കുന്ന വേനലവധിക്കാല കോച്ചിംഗ് ക്യാമ്പിന് 16ന് തുടക്കമാവും. നീന്തൽപരിശീലനം,ഫുഡ്‌ബോൾ, റോളർസ്‌കേറ്റിംഗ്, ബാറ്റ്മിന്റൺ തുടങ്ങിയ ഇനങ്ങളിലാണ് ഐഡിയൽ കാമ്പസിൽ വെച്ച് 10 ദിവസത്തെ അവധികാല പരിശീലനം നടത്തുന്നത്
ഏപ്രിൽ 16 മുതൽ 25 വരെയുള്ള തിയ്യതികളിലായി രാവിലെ ഏഴുമുതൽ ഒൻപതു വരെയാണ് ക്യാമ്പ്. ഒന്നാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കാണ് ക്യാമ്പിൽ പങ്കെടുക്കാനവസരം.നൂറിൽ പരം കുട്ടികൾ പങ്കെടുക്കുന്ന ക്യാമ്പ് ഏപ്രിൽ 25ന് സമാപിക്കും.