sammelnam

മലപ്പുറം: എസ്.എസ്.എഫ് മലപ്പുറം ഈസ്റ്റ് ജില്ല കമ്മിറ്റിക്കു കീഴിൽ നാളെ മഞ്ചേരിയിൽ ജനാധിപത്യ സമ്മേളനം നടക്കും. വൈവിധ്യങ്ങളുടെ അകമ്പടിയോടെയാണ് ജനാധിപത്യ സമ്മേളനം നടക്കുന്നത്. മഞ്ചേരി ടൗൺ ഹാളിൽ നടക്കുന്ന പരിപാടിയിൽ കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്രാഹീം ഖലീലുൽ ബുഖാരി തങ്ങൾ, സമസ്ത കേന്ദ്ര മുശാവറ സെക്രട്ടറി പൊന്മള അബ്ദുൽ ഖാദിർ മുസ്ലിയാർ, സമസ്ത കേന്ദ്ര മുശാവറ അംഗം മഞ്ഞപ്പറ്റ ഹംസ മുസ്ലിയാർ, എഴുത്തുകാരൻ പി.സരേന്ദ്രൻ, കേരള മുസ്ലിം ജമാഅത്ത് ജില്ല പ്രസിഡന്റ് കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി, എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി എൻ.എം.സ്വാദിഖ് സഖാഫി സംസാരിക്കും.