trikkulam-

തിരൂരങ്ങാടി: തൃക്കുളം ഭഗവതിയാലുങ്ങൽ ദേവിയെ സ്തുതിച്ച് സി.പി കാളി പന്താരങ്ങാടി എഴുതിയ ദേവി ചൈതന്യം എന്ന ഭക്തിഗാനത്തിന്റെ പ്രകാശനം തൃക്കുളം ശിവക്ഷേത്ര സന്നിധിയിൽ നടന്നു. ക്ഷേത്രകമ്മിറ്റി രക്ഷധികാരിയും സാംസ്കാരിക പ്രവർത്തകനുമായ ബാലകൃഷ്ണൻ പന്താരങ്ങാടിയാണ് പ്രകാശനം നിർവഹിച്ചത്. തബലിസ്റ്റ് പോഞ്ചത്ത് ഭാസ്കരൻ ഏറ്റുവാങ്ങി.രാജീവ്‌ റാം സംഗീതവും ഓർക്കസ്ട്രയും നിർവഹിച്ച ഗാനം പാടിയത് ദൃശ്യ കൃഷ്ണൻ ആണ്. പ്രസിദ്ധ ഗായിക കെ. ആർ.സാധിക,​ പി.എൻ. ചന്ദ്രശേഖരൻ, അർജുൻ ബി. നായർ, ജ്യോതി രാജീവ്‌, ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ്‌ ശങ്കരനുണ്ണി, സെക്രട്ടറി സി.പി. മനോഹരൻ, ആർ.ബിജു തുടങ്ങിയവർ സന്നിഹിതരായി.