
പരപ്പനങ്ങാടി: എൽ.ഡി.എഫ് പരപ്പനങ്ങാടി മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിദ്വേഷ രാഷ്ട്രീയത്തിനെതിരെ മാനവ സൗഹൃദ സദസ് സംഘടിപ്പിച്ചു. പരപ്പനങ്ങാടി പീസ് കൺവെൻഷൻ സെന്ററിൽ മുൻ മന്ത്രിയും എം.എൽ.എയുമായ കെ.ടി. ജലീൽ ഉദ്ഘാടനം ചെയ്തു. നിയാസ് പുളിക്കലകത്ത് അദ്ധ്യക്ഷത വഹിച്ചു. അജിത് കൊളാടി, ടി.പി.കുഞ്ഞാലൻ കുട്ടി, തുടിശ്ശേരി കാർത്തികേയൻ, എം. സിദ്ധാർത്ഥൻ എന്നിവർ പ്രസംഗിച്ചു.