polyhouse

എടപ്പാൾ: കോലളമ്പ് സ്വദേശി മുസ്തഫയുടെ പോളിഹൗസ് കൃഷി തവനൂർ കൃഷി അസിസ്റ്റന്റ് ഡയറക്ടർ വിജീഷ് പി.വി.ഉദ്ഘാടനം ചെയ്തു. കൃഷി ഓഫീസർ എം.പി.സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. വിളകൾക്ക് അനുയോജ്യമായ തരത്തിൽ കാലാവസ്ഥ പ്രയോജനപ്പെടുത്തി കൃഷി ചെയ്യുന്ന ആധുനിക രീതിയാണ് ഗ്രീൻ ഹൗസ് ഫാമിങ് അഥവാ പോളിഹൗസ് കൃഷി. കുറഞ്ഞ സ്ഥലത്ത് നിന്ന് കൂടുതൽ വിളവെടുക്കാൻ ഈ കൃഷിരീതിയിലൂടെ സാധിക്കും എന്നതാണ് ഇതിന്റെ പ്രത്യേകത. കോലമ്പ് അംഗനവാടിക്ക് സമീപം നടന്ന പരിപാടിയിൽ കൃഷിവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും സംബന്ധിച്ചു.