snehopakaram

താനാളൂർ: വിഷു ദിനത്തിൽ സ്‌നേഹോപഹാരവുമായി കെപുരം യൂണിറ്റ് എസ്‌കെ എസ്.എസ്.എഫ് പ്രവർത്തകർ. വർഷങ്ങളായി റംസാൻ മാസത്തിൽ വൃതമനുഷ്ടിച്ചിരുന്ന കുണ്ടുങ്ങൽ സ്വദേശികളായ കൂനേരി പാഞ്ചാലി, എടപ്പയിൽ ഗണേശൻ എന്നിവർക്കാണ് തങ്ങളുടെ വീട്ടലേക്ക് വിഷു ദിനത്തിൽ എസ.്‌കെ.എസ്.എസ്.എഫ് പ്രവർത്തകർ സ്‌നേഹ സമ്മാനവുമായി എത്തിയത്. ജീവിത ശൈലി രോഗങ്ങളിൽ നിന്ന് മുക്തി നേടാനും ഇതരമത സമുദായത്തോടുള്ള ഐക്യപ്പെടലുമാണ് വൃതമനുഷ്ടിക്കാൻ കാരണമെന്ന് പാഞ്ചാലിയും ഗണേശനും പറഞ്ഞു. ചടങ്ങിൽ ഉസ്മാൻ മുസ്ലിയാർ, സി.ശമീർ, എം.കെ.ഫൈജാസ്, ഇസ്മായിൽ, ഹസൈൻ, പി.പി.സൈനുദ്ദീൻ, സമറുനൈസാൻ, സി.ശിഹാബ് സംബന്ധിച്ചു.