bbb
.

പൊന്നാനി : പൊന്നാനി ഐശ്വര്യ തിയേറ്ററിന് സമീപം മണപ്പറമ്പിൽ രാജീവിന്റെ വീട്ടിൽ നിന്നും 350 പവൻ സ്വർണം മോഷണം പോയ കേസിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. തിരൂർ ഡിവൈ.എസ്.പി ഷംസിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. സമീപത്തെ വീടുകളിലെ സി.സി ടി.വി വിവരങ്ങൾ പൊലീസ് പരിശോധിക്കുന്നുണ്ട്. കേസിൽ നാട്ടുകാരുടെയും മറ്റ് കുടുംബാംഗങ്ങളുടെയും വിശദമായ മൊഴിയെടുത്തിട്ടുണ്ട്. വീടിനെയും വീട്ടുകാരെയും കുറിച്ച് കൃത്യമായ അറിവുള്ളവരാകാം സംഭവത്തിന് പിന്നിലെന്നാണ് പൊലീസിന്റെ നിഗമനം. ഒപ്പം ഒരാഴ്ച മുൻപ് പെരുമ്പടപ്പ് കാട്ടുമാടം മനയിൽ നിന്നും ഇതേ രീതിയിൽ സ്വർണം മോഷണം പോയ സംഭവവും പൊലീസ് അന്വേഷിക്കുന്നുണ്ട്. രണ്ട് സംഭവങ്ങളുമായ് എന്തെങ്കിലും ബന്ധമുണ്ടോ എന്ന് നിലവിൽ പറയാനായിട്ടില്ലെന്ന് പൊലീസ് പറയുന്നു. രാജീവിന്റെ വീട്ടിലെ മോഷണത്തിൽ ഒന്നിലധികം ആളുകൾ ഉണ്ടെന്ന നിഗമനത്തിലാണ് പൊലീസ്. വലിയ സുരക്ഷയുള്ള വീട്ടിൽ നിന്നും മോഷണം നടത്തിയ പ്രതികൾ ഹൈടെക് സംവിധാനങ്ങൾ ഉപയോഗിക്കാനും സാദ്ധ്യതയുണ്ട്. ചുറ്റിലും വ്യാപാര സ്ഥാപനങ്ങളുള്ള രാജീവിന്റെ വീടിന്റെ പരിസരത്ത് കൂടുതൽ സി.സി ടി.വികൾ പരിശോധന നടത്തുന്നത് വഴി പ്രതികളെ കുറിച്ച് വ്യക്തമായ സൂചനകളിലേക്ക് എത്താകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്‌