
പൊന്നാനി : ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി കേരള പ്രവാസി സംഘം പൊന്നാനി നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തി. എരമംഗലം കെ.എം.എം ഓഡിറ്റോറിയത്തിൽ നടന്ന കൺവെൻഷൻ കേരള പ്രവാസി സംഘം സംസ്ഥാന പ്രസിഡന്റ് അഡ്വ. ഗഫൂർ പി. ലില്ലീസ് ഉദ്ഘാടനം ചെയ്തു. ഇടത് സ്ഥാനാർത്ഥി കെ.എസ് ഹംസയെ വിജയിപ്പിക്കാനായി പ്രവാസികൾ രംഗത്തിറങ്ങണമെന്ന് കൺവെൻഷൻ ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് സക്കറിയ പൊന്നാനി അദ്ധ്യക്ഷത വഹിച്ചു. കേരള പ്രവാസി സംഘം ജില്ല ജോയിന്റ് സെക്രട്ടറി അബ്ദുട്ടി, ജില്ല എക്സിക്യൂട്ടീവ് അംഗം അഡ്വ : എം.കെ. സുരേഷ് ബാബു, സി.പി.എം ജില്ല കമ്മിറ്റി അംഗം ടി.സത്യൻ
പ്രസംഗിച്ചു.