health

എടപ്പാൾ: ഹെൽത്തി കേരള പരിപാടിയുടെ ഭാഗമായി വട്ടംകുളം കുടുംബാരോഗ്യ കേന്ദ്രം, വട്ടംകുളം പഞ്ചായത്ത് നേതൃത്വത്തിൽ എടപ്പാൾ, നടുവട്ടം, മാണൂർ പള്ളി, വട്ടം കുളം, ഭാഗങ്ങളിലെ ഹോട്ടൽ, ബേക്കറി, കൂൾബാൾ, പഴകടകൾ, ശീതളപാനീയ വിൽപ്പനശാലകൾ തുടങ്ങിയ കച്ചവട സ്ഥാപനങ്ങളിൽ ആരോഗ്യശുചിത്വ പരിശോധന നടത്തി. ലൈസൻസ് പുതുക്കൽ, ജീവനക്കാരുടെ ഹെൽത്ത് കാർഡ്, കുടിവെള്ള ശുചിത്വം, ഹരിത കർമ്മ സേന കാർഡ്, മാലിന്യ നിർമാർജ്ജന മാർഗ്ഗങ്ങൾ എന്നിവയെ കുറിച്ച് കർശന നിർദേശങ്ങൾ നൽകി. വട്ടംകുളം കുടുംബാരോഗ്യ കേന്ദ്രം ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ സതീഷ് അയ്യാപ്പിൽ, കെ.ജി.നിനു, പി.ശ്രീഷ്മ , എസ്.ഫെബ, പഞ്ചായത്ത് ഹെൽത്ത് ഇൻസ്‌പെക്ടർ പി.പി. നജ്മത്ത് എന്നിവർ നേതൃത്വം നൽകി. പരിശോധനകൾ തുടരുമെന്നും ലൈസൻസ് ഇല്ലാതെയും ശുചിത്വമില്ലാതെയും പ്രവർത്തിക്കുന്ന കച്ചവട സ്ഥാപനങ്ങൾക്കെതിരെ നിയമനടപടി സ്ഥീകരിക്കുമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.