
പെരിന്തൽമണ്ണ: അങ്ങാടിപ്പുറം ചെരക്കാപ്പറമ്പ് വലിയവീട്ടിൽപടി അക്ഷരസംഘം വായനശാലയിൽ വിഷുദിന ആഘോഷം സംഘടിപ്പിച്ചു. വായനശാല പ്രവർത്തകർ സംഘടിപ്പിച്ച പരിപാടി ഗുരുസ്വാമിയും അയ്യപ്പൻ പാട്ട് കലാകാരനുമായ പ്രദേശത്തെ മുതിർന്ന കാരണവർ അല്ലക്കാട്ട് കറുപ്പൻ ഉദ്ഘാടനം ചെയ്തു.പെരിന്തൽമണ്ണ താലൂക്ക് ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി കെ.ബഷീർ മുഖ്യപ്രഭാഷണം നടത്തി. കെ.ടി നാരായണൻ, എ അശോകൻ,എം.എൻ ഗിരീഷ് എന്നിവർ സംസാരിച്ചു. ഇ.രാജു സ്വാഗതവും പി.മുരളീധരൻ നന്ദിയും പറഞ്ഞു. ചടങ്ങിൽ പങ്കെടുത്ത എല്ലാവർക്കും വിഷുക്കൈനീട്ടം നൽകിയാണ് വായനശാല പ്രവർത്തകർ തിരിച്ചയച്ചത്.