jazsi-

തിരൂർ: ചൈനയിലെ വൈഫാങ്ങിൽ നടക്കുന്ന വേൾഡ് കൈറ്റ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന ആറംഗ ഇന്ത്യൻ കൈറ്റ് ടീമിന്റെ ജേഴ്സി പ്രകാശനം ഓൾ ഇന്ത്യ അത്‌ലറ്റിക് ഫെഡറേഷൻ വൈസ് പ്രസിഡന്റ്‌ ഡോ. അൻവർ ആമീൻ സ്പോർട്സ് കേരള ഫൗണ്ടേഷൻ ഡയറക്ടർ ആഷിക്ക് കൈനിക്കരക്ക് നൽകി നിർവഹിച്ചു. വൺ ഇന്ത്യ കൈറ്റ് ടീം കോച്ച് അബ്ദുള്ള മാളിയേക്കൽ, ഇന്റർനാഷണൽ കോഓർഡിനേറ്റർ ഷാഹിർ മണ്ണിങ്ങൽ, ക്യാപ്റ്റൻ മെഹഷൂക് ചാലിയം, ടീം മാനേജർ ഹൈദർ അലി, ഇൻഫ്ലാറ്റബിൾ കൈറ്റർ അലി അക്ബർ, കൈറ്റ് ഫ്ലയർ നജാഫ് ചാലിയം, കൈറ്റ് ഫ്ലയർ ചാർളി എന്നിവരെ അനുമോദിച്ചു.