hajj-

മലപ്പുറം: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് തിരഞ്ഞെടുക്കപ്പെട്ടവർ ഇനി അടയ്ക്കാനുള്ള തുക ഈ മാസം 27നകം അടയ്ക്കേണ്ടതാണെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി അറിയിച്ചു. ഹജ്ജ് എമ്പാർക്കേഷൻ പോയിന്റ് അടിസ്ഥാനത്തിലാണ് ബാക്കി തുക അട ക്കേണ്ടത്. കവർ നമ്പർ ഉപയോഗിച്ച് ഹജ്ജ് കമ്മിറ്റിയുടെ വെബ്‌സൈറ്റിൽ പരിശോധിച്ചാൽ അടയ്ക്കേണ്ട തുക സംബന്ധിച്ച വിവരങ്ങൾ ലഭിക്കും. കോഴിക്കോട്- 1,21,200,​ കൊച്ചി -85,300,​ കണ്ണൂർ- 86,200 രൂപ എന്നിങ്ങനെയാണ് എംബാർക്കേഷൻ പോയിന്റുകളിലെ നിരക്ക്. കോഴിക്കോട് നിന്നുള്ള അധികനിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷ ഇല്ലാതായി. കൊച്ചിയെ അപേക്ഷിച്ച് കരിപ്പൂരിൽ 35,​900 രൂപ അധികമാണ്. . അടയ്ക്കേണ്ട തുക സംബന്ധിച്ചും മറ്റുമുള്ള വിവരങ്ങൾ ഹജ്ജ് കമ്മിറ്റിയുടെ വെബ്‌സൈറ്റിൽ ലഭ്യമാണ്. www.hajcommittee.com, www.keralahajcommittee.org.