
മലപ്പുറം: മുതിർന്ന മാദ്ധ്യമപ്രവർത്തകനും മലപ്പുറത്തെ സാമൂഹ്യ, സാംസ്കാരിക, രാഷ്ട്രീയരംഗത്തെ പ്രമുഖനുമായിരുന്ന പാലോളി കുഞ്ഞിമുഹമ്മദിന്റെ നിര്യാണത്തിൽ റോഡ് ആക്സിഡന്റ് ആക്‌ഷൻ ഫോറം സംസ്ഥാന കമ്മിറ്റി അനുശോചിച്ചു. സംസ്ഥാന പ്രസിഡന്റ് ഡോ. കെ.എം. അബ്ദുവിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ പാലോളി അബ്ദുറഹ്മാൻ, എ.കെ. ജയൻ, ഫ്രാൻസിസ് ഓണാട്ട്, വിജയൻ കൊളത്തായി, എം.ടി. തെയ്യാല, നൗഷാദ് മാമ്പ്ര, ഇടവേള റാഫി, ഹനീഫ അടിപ്പാട്ട്, അരുൺ വാരിയത്ത് തുടങ്ങിയവർ പ്രസംഗിച്ചു.