
ചങ്ങരംകുളം: യു.ഡി.എഫ് ചങ്ങരംകുളം മേഖല കമ്മിറ്റി തിരഞ്ഞെടുപ്പ് റാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ചു. ആലംകോട് നന്നംമുക്ക് ചിറവല്ലൂർ മേഖലയിൽ നിന്നായി എത്തിയ പ്രവർത്തകർ ചേർന്നാണ് ചങ്ങരംകുളത്ത് തിരഞ്ഞെടുപ്പ് റാലി നടത്തിയത്. തുടർന്ന് ചങ്ങരംകുളം ഹൈവേ ജംഗ്ഷനിൽ നടന്ന യോഗം കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി.ബൽറാം ഉദ്ഘാടനം ചെയ്തു. ഷാനവാസ് വട്ടത്തൂർ സ്വാഗതം പറഞ്ഞ യോഗത്തിൽ കെ.മുരളീധരൻ അദ്ധ്യക്ഷത വഹിച്ചു. കെ.എം.ഷാജി മുഖ്യപ്രഭാഷണം നടത്തി. പി.ടി.അജയ് മോഹൻ, അഷ്റഫ് കോക്കൂർ,സുഹറ മമ്പാട് തുടങ്ങിയ യു.ഡി.എഫിന്റെ പ്രമുഖർ പങ്കെടുത്തു.