
വണ്ടൂർ: ഹരിതാ കർമ്മാസേനാ അംഗങ്ങൾക്ക് മാലിന്യങ്ങൾക്കിടയിൽ നിന്നും സ്വർണാഭരണം ലഭിച്ചു. തിരുവാലി പഞ്ചായത്തിലെ ഹരിതാ കർമ്മാസേനാ അംഗങ്ങൾക്കാണ് ഓരോ വാർഡിൽ നിന്നും ശേഖരിച്ച മാലിന്യങ്ങൾ തരംതിരിക്കുന്നതിനിടയിൽ നിന്നും ആഭരണങ്ങൾ ലഭിച്ചത്. തുടർന്ന് പഞ്ചായത്ത് പ്രസിഡന്റിനെ വിവരമറിയിക്കുകയായിരുന്നു. ആഭരണം നഷ്ടപെട്ടവർ പഞ്ചായത്ത് ആഫീസുമായി തെളിവ് സഹിതം ബന്ധപ്പെടണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ രാമൻകുട്ടി അറിയിച്ചു.