
തേഞ്ഞിപ്പലം: ജനശ്രീ ഗ്രാമീണവായനശാല വിഷു ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച 'കണിക്കൊന്ന 24 ' ബ്ലോക്ക് പഞ്ചായത്ത് അംഗം ബിന്ദു പി.ടി. ഉദ്ഘാടനം ചെയ്തു. കാതൽ സിനിമയിൽ മമ്മൂട്ടിയുടെ പിതാവായ പി.കെ ദേവസി എന്ന കഥാപാത്രമായി വേഷമിട്ട ആർ. എസ് പണിക്കർ, വിശിഷ്ട സേവനത്തിന് മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ നേടിയ മനോജ് കുമാർ എടത്തൊടി എന്നിവരെ ചടങ്ങിൽ ആദരിച്ചു. തുടർന്ന് കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികളും അരങ്ങേറി.ലൈബ്രറി പ്രസിഡന്റ് കെ. വാരിജാക്ഷൻ അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ പിയൂഷ് അണ്ടിശ്ശേരി, വി.കെ ശശിഭൂഷൺ,
സുഭാഷ് കണിയാളി , ദാസൻ കക്കാട്ട് എന്നിവർ പ്രസംഗിച്ചു. പി.വി.സിജു, വി. പ്രദീപ് കുമാർ, കെ. സുരേഷ്, കെ.അനൂപ്, നീരജ് കോളേരി എന്നിവർ നേതൃത്വം നൽകി.