തേഞ്ഞിപ്പാലം: കാലിക്കറ്റ് സർവകലാശാലാ കാമ്പസിൽ നടന്ന സംസ്ഥാന അമച്വർ കിക്ക് ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ മലപ്പുറം ജില്ലക്ക് രണ്ടാം സ്ഥാനം. 21 സ്വർണവും 13 വെള്ളിയും 15 വെങ്കലവും ഉൾപ്പെടെ 128 പോയിന്റാണ് മലപ്പുറം നേടിയത്.158 പോയിന്റ് നേടിയ കോഴിക്കോട് ഒന്നാം സ്ഥാനവും 109 പോയിന്റോടെ തിരുവനന്തപുരം മൂന്നാം സ്ഥാനവും നേടി. വിജയികൾക്ക് കരള സ്‌റ്റേറ്റ് അമച്വർ കിക്ക് ബോക്സിംഗ് അസോസിയേഷൻ വൈസ് പ്രസിഡന്റ് ഹരികൃഷ്ണൻ ബൂട്ട്ലാൻഡ് ട്രോഫികൾ നൽകി. സമാപനച്ചടങ്ങിൽ പ്രസിഡന്റ് അഭിജിത്ത് രാമചന്ദ്രൻ, സെക്രട്ടറി എസ്.വിവേക്, ട്രഷറർ രാഹുൽ, ജില്ലാ സെക്രട്ടറി സി.നിധീഷ് തുടങ്ങിയവർ പങ്കെടുത്തു.