
വണ്ടൂർ: വയനാട് ലോക്സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി രാഹുൽ ഗാന്ധിയുടെ വിജയത്തിനായി ലഹരി നിർമ്മാർജ്ജന സമിതി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വാഹന പ്രചാരണ ജാഥ നടത്തി. വണ്ടൂർ നിയോജക മണ്ഡത്തിൽ നടന്ന വാഹന പ്രചാരണ ജാഥ എ.പി.അനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പരിസരത്ത് നടന്ന യോഗത്തിൽ മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് കളത്തിൽ കുഞ്ഞാപ്പുഹാജി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗങ്ങളായ കെ.ടി.അജ്മൽ, വി.പി.ജസീറ, തിരെഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ പി ഖാലിദ്, കൺവീനർ കെ.സി.കുഞ്ഞിമുഹമ്മദ്, പി.ഡി.ജോയ്, ഷൈജൽ എടപ്പറ്റ, മുരളി കാപ്പിൽ, എൽ.എൻ.എസ് ജില്ലാ സെക്രട്ടറി പി.പി.കുഞ്ഞഹമ്മദ് കുട്ടി, വണ്ടൂർ മണ്ഡലം സെക്രട്ടറി സുന്ദരൻ ശാന്തിനഗർ, സക്കീന തുടങ്ങിയവർ പങ്കെടുത്തു.