
മലപ്പുറം: മുതിർന്ന പത്രപ്രവർത്തകനും ദീർഘകാലം ദേശാഭിമാനി മലപ്പുറം ബ്യൂറോ ചീഫും നഗരസഭ അംഗവുമായിരുന്ന പാലോളി കുഞ്ഞിമുഹമ്മദിന്റെ നിര്യാണത്തിൽ സർവകക്ഷി യോഗം അനുശോചിച്ചു. സിവിൽ സ്റ്റേഷൻ പരിസരത്ത് നടത്ത യോഗത്തിൽ സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം വി.പി.അനിൽ അധ്യക്ഷനായി. പി.ഉബൈദുള്ള എം.എൽ.എ, സിപിഎം ജില്ലാ സെക്രട്ടറി ഇ.എൻ. മോഹൻദാസ്, കെ. മുഹ്സിൻ (കോൺഗ്രാസ്), കെ.പി രാമനാഥൻ (എൻ.സി.പി എസ്), കവി മണമ്പൂർ രാജൻ ബാബു, പി.കെ.ബാവ (മുസ്ലിംലീഗ്), മലപ്പുറം പ്രസ്‌ക്ലബ്ബ് സെക്രട്ടറി സി.വി.രാജീവ്, നാസർ പുൽപ്പറ്റ (കോൺഗ്രസ് എസ്), കെ.മുഹമ്മദാലി (ആർഎസ്പി എൽ), വി.കെ.എസ് മുജീബ് ഹസൻ (നാഷണൽ ലീഗ്), എൻ.പി മോഹൻദാസ് (ആർജെഡി), കെ.മജ്നു (സി.പി.എം) എന്നിവർ സംസാരിച്ചു.